പറവൂർ: മാഞ്ഞാലി മാട്ടുപുറത്ത് വീട്ടിൽ കയറി സഹോദരങ്ങളെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതികൾ അറസ്റ്റിൽ. കോട്ടുവള്ളി കിഴക്കേപ്രം വയലുംപാടം വീട്ടിൽ ഇപ്പോൾ മറിയപ്പടിക്കുസമീപം വല്യപ്പൻപടി ഭാഗത്ത് താമസിക്കുന്ന പൊക്കൻ അനൂപ് എന്ന അനൂപ് (35), ചേന്ദമംഗലം കോട്ടയിൽ കോവിലകം കണ്ണായത്തുപറമ്പിൽ ചെറിയ പല്ലംതുരുത്ത് വാടകക്ക് താമസിക്കുന്ന ജിബ്രു എന്ന മഹേഷ് (22), കരുമാല്ലൂർ മനക്കപ്പടി സ്വദേശികളായ വെണ്ണാപ്പിള്ളി വീട്ടിൽ ആകാശ് (ചിക്കു, 21), തൊടുവിലപറമ്പിൽ വിഷ്ണു (വിവേക്, 23), നാൽപതുപറ വീട്ടിൽ ശ്യാംജിത് മണി (അനിക്കുട്ടൻ 22), ചാണയിൽ കോളനിയിൽ പുതുശ്ശേരി വീട്ടിൽ കിരൺ (മുംജാസ്, 25) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 24 ആയി. നാലുതവണയായി സ്ത്രീ ഉൾപ്പെടെ 18 പേരെ അറസ്റ്റ് ചെയ്തിരുന്നു. 29ന് രാത്രി പത്തരയോടെയാണ് മാഞ്ഞാലി മാട്ടുപുറം എരമംഗലത്ത് കുഞ്ഞുമൊയ്തീൻെറ മക്കളായ ഷാനവാസ് (41), നവാസ് (39) എന്നിവർ ഗുണ്ടസംഘത്തിൻെറ ആക്രമണത്തിന് വിധേയരായത്. മൂന്ന് ബൈക്കിലായി എത്തിയ സംഘം വീട് തകർത്ത് അകത്തുകയറി ഇരുവരെയും വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. പടം ER arrest manjali akramanam 2 അനൂപ് (35), മഹേഷ് (22), ആകാശ്, വിഷ്ണു, ശ്യാംജിത് മണി, കിരൺ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.