ചേർത്തല: എസ്.എൻ.ഡി.പി യോഗത്തിലെ എല്ലാ അംഗങ്ങൾക്കും വോട്ടവകാശം നൽകിയ ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ കമ്പനി നിയമത്തിൽ ഇളവുതേടി സംസ്ഥാന സർക്കാറിനെ സമീപിക്കാൻ ഡയറക്ടർ ബോർഡ് തീരുമാനം. 32 ലക്ഷത്തോളം അംഗങ്ങളെ പങ്കെടുപ്പിച്ച് വോട്ടെടുപ്പ് നടത്തുന്നത് അസാധ്യമായ സാഹചര്യത്തിലാണ് ഇളവ് തേടുന്നത്. ഇതിനുള്ള അനുമതി വാങ്ങി ആറ് മാസത്തിനകം തെരഞ്ഞെടുപ്പ് നടപടി പൂർത്തിയാക്കാനും തീരുമാനിച്ചു. ഹൈകോടതി വിധിയുടെയും നിലവിലെ വോട്ടർപട്ടികയുടെയും അടിസ്ഥാനത്തിലും കമ്പനി ചട്ടപ്രകാരമുള്ള വിജ്ഞാപനം ഇല്ലാത്തതിനാലും പൊതുയോഗവും തെരഞ്ഞെടുപ്പും നടത്താൻ കഴിയാത്തതിനാൽ റിട്ടേണിങ് ഓഫിസർ ഫെബ്രുവരി അഞ്ചിന് രാജി സമർപ്പിച്ചിരുന്നു. വ്യാഴാഴ്ച ചേർന്ന യോഗം ഇത് അംഗീകരിച്ചു. പൊതുയോഗ തെരഞ്ഞെടുപ്പ് വിജ്ഞാപനവും റദ്ദാക്കും. നിലവിലെ ഭാരവാഹികളും ബോർഡും തുടരുന്നതിൽ നിയമതടസ്സമില്ലെന്നും യോഗം വിലയിരുത്തി. പ്രാതിനിധ്യ വോട്ടവകാശമെന്ന നിലവിലെ രീതി ഹൈകോടതി റദ്ദാക്കിയതോടെ ഫെബ്രുവരി അഞ്ചിന് നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് വരണാധികാരി മാറ്റിവെച്ചിരുന്നു. യോഗത്തിൽ പ്രസിഡന്‍റ് ഡോ. എം.എൻ. സോമൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.