കാക്കനാട്: തൃക്കാക്കര നിയമസഭ നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് സർക്കാർ അനുമതി. കടവന്ത്ര, തമ്മനം, തൃക്കാക്കര മേഖലകളിലെ റോഡുകൾക്കാണ് അനുമതി ലഭിച്ചത്. 74 ലക്ഷം രൂപയാണ് ഇതിന് സർക്കാർ അനുവദിച്ചത്. എം.എൽ.എ റവന്യൂ വകുപ്പിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രളയദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. മരിക്കുന്നതിന് മുമ്പ് ഇക്കാര്യത്തിൽ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി.ടി. തോമസ് റവന്യൂ മന്ത്രിയെ സമീപിച്ചിരുന്നു. ഇതിനുപുറമെ അദ്ദേഹത്തിന്റെ എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച തുക ഉപയോഗിച്ച് പൊന്നുരുന്നി ക്ഷേത്രക്കുളത്തിന്റെ ആദ്യഘട്ട നവീകരണവും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.