കോട്ടയം: എം.സി റോഡില്‍ നാഗമ്പടത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കുമാരനല്ലൂരിലെ ലൂമിനസ് ഇൻവെര്‍ട്ടര്‍ ഷോറൂം ഉടമ തെങ്ങണയില്‍ വാടകക്ക് താമസിക്കുന്ന മണിമല വെള്ളാവൂര്‍ സ്വദേശി തേക്കാവില്‍ റോബിന്‍ മാത്യുവാണ് (33) മരിച്ചത്. എം.സി റോഡില്‍ നാഗമ്പടത്ത് ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബുള്ളറ്റ് മിനിവാനില്‍ ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെ നാഗമ്പടം ക്ഷേത്ര കവാടത്തിനു സമീപത്തായിരുന്നു അപകടം. കുമാരനെല്ലൂര്‍ ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേക്കുവന്ന ബുള്ളറ്റില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ മിനിവാന്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. റോബിനെ ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. KTD ROBIN MATHEW 33
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.