കൊച്ചി: മാർച്ച് 28, 29 തീയതികളിലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കാനും ജനദ്രോഹ കേന്ദ്ര ബജറ്റിനെതിരെ 16ന് കൾ സംഘടിപ്പിക്കാനും സംയുക്ത ട്രേഡ് യൂനിയൻ ജില്ല സമിതി തീരുമാനിച്ചു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് കെ.കെ. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി തീരുമാനങ്ങൾ സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.ആർ. മുരളീധരൻ അവതരിപ്പിച്ചു. കെ.എൻ. ഗോപി (എ.ഐ.ടി.യു.സി), പി.എം.എ. ലത്തീഫ് (എസ്.ടി.യു), പി.എം. ദിനേശൻ (എ.ഐ.യു.ടി.യു.സി), മനോജ് പെരുമ്പിള്ളി (ജെ.ടി.യു), കെ.പി. വിജയകുമാർ (ടി.യു.സി.ഐ), സി.കെ. മണിശങ്കർ, കെ.എ. അലി അക്ബർ, കെ.വി. മനോജ് (സി.ഐ.ടി.യു), ടി.കെ. രമേശൻ (ഐ.എൻ.ടി.യു.സി), എം. ജീവകുമാർ, കൃഷ്ണകുമാർ (ഐ.എൻ.എൽ.സി), ആനീസ് ജോർജ് (എൻ.ടി.യു.ഐ), പി.എസ്. ഫാരിഷ (സേവ), കെ.പി. കൃഷ്ണൻകുട്ടി, നിതിൻ, ബാബു തണ്ണിക്കോട്, കെ.കെ. ചന്ദ്രൻ, (എച്ച്.എം.എസ്), ജോഷി തോമസ്, സദാനന്ദൻ (എ.ഐ.സി.ടി.യു), എം.എ. ഷാജി (കെ.ടി.യു.സി-ജെ), ജോർജ് കോട്ടൂർ (കെ.ടി.യു.സി-എം) എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.