റോഡ് പുനർനിർമാണം തുടങ്ങി

പറവൂർ: ചിറ്റാറ്റുകര പഞ്ചായത്ത് ഒന്നാം വാർഡിൽ ജില്ല പഞ്ചായത്തിന്‍റെ അഞ്ചുലക്ഷം രൂപ ഉപയോഗിച്ച് പുനർ നിർമാണം നടത്തുന്ന മാച്ചാംതുരുത്ത്-കട്ടത്തുരുത്ത് റോഡിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പ്രസിഡന്‍റ് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത്​ അംഗം എ.എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സുരേഷ് ബാബു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി.എ. താജുദ്ദീൻ, ലൈബി സാജു, സമീറ ഉണ്ണികൃഷ്ണൻ, ധന്യ ബാബു എന്നിവർ സംസാരിച്ചു. ചിത്രം EA PVR road 3 മാച്ചാംതുരുത്ത്-കട്ടത്തുരുത്ത് റോഡിന്‍റെ പുനർനിർമാണം ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.