പുതിയ കെ.എൽ.ഡി.സി പദ്ധതികൾ അനുവദിക്കും -കെ.എൽ.ഡി.സി ചെയർമാൻ

കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിൽ അനുവദിച്ച കേരള ലാൻഡ്​​ ഡെവലപ്പ്മെന്‍റ്​ കോർപറേഷ‍ൻെറ പദ്ധതികൾ വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞ സാഹചര്യത്തിൽ പുതിയ പദ്ധതികൾ അനുവദിക്കുമെന്ന് കെ.എൽ.ഡി.സി ചെയർമാൻ പി.വി. സത്യനേശൻ പറഞ്ഞു. കാർഷിക, കുടിവെള്ള ടൂറിസം മേഖലയിൽ പുതിയ പദ്ധതികൾ നടപ്പാക്കും. തരിശായി കിടന്ന കാക്കൂർ പാടശേഖരത്ത് വിത്ത് വിതച്ച ശേഷം പദ്ധതി പ്രദേശങ്ങൾ ചെയർമാൻ സന്ദർശിച്ചു. തുടർന്ന് ചേർന്ന ജനപ്രതിനിധി യോഗത്തിൽ ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ പദ്ധതികൾ പരിഗണിക്കുമെന്ന് ചെയർമാൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.