ആലുവ: മസ്തിഷ്കാഘാതവും മഞ്ഞപ്പിത്തവും കോവിഡും ബാധിച്ച ഗൃഹനാഥൻ ചികിത്സ സഹായം തേടുന്നു. കീഴ്മാട് റേഷൻകട കവലക്ക് സമീപം താമസിക്കുന്ന മനയ്ക്കക്കുടി ബാബുവാണ് (45) മൂന്നാഴ്ചയോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ കഴിയുന്നത്. കൊല്ലപ്പണിക്കാരനായ ബാബുവിന്റെ ചികിത്സയ്ക്കായി നാളിതുവരെ ഭീമമായ തുക ചെലവായിക്കഴിഞ്ഞു. ബാബുവിന് ഭാര്യയും രണ്ടു പെൺമക്കളുമുണ്ട്. ബാബു രോഗിയായതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചിരിക്കുകയാണ്. തുടർ ചികിത്സക്ക് ആവശ്യമായ തുക കണ്ടെത്താൻ കഴിയാതെ കുടുംബം ബുദ്ധിമുട്ടുകയാണ്. ചികിത്സയ്ക്കായി തുക കണ്ടെത്താൻ അൻവർ സാദത്ത് എം.എൽ.എ, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്‍റ് സതി ലാലു, ജില്ല പഞ്ചായത്ത് അംഗം സനിത റഹീം, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ പുളിക്കൽ എന്നിവർ രക്ഷാധികാരികളായും കീഴ്മാട് പഞ്ചായത്ത് 12 ാം വാർഡ് അംഗം കെ.കെ. നാസി ചെയർമാനായും (96336 23883) ചികിത്സ സഹായനിധി രൂപവത്കരിച്ചിട്ടുണ്ട്. എം.ടി. ബാബു ചികിത്സ സഹായ സമിതിയുടെ പേരിൽ കനറാ ബാങ്ക് ചുണങ്ങംവേലി ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 110036064472, ഐ.എഫ്.എസ്.സി: സി.എൻ.ആർ.ബി 0005653, ഗൂഗിൾ പേ നമ്പർ: +918714158053 (സുധ ബാബു). ക്യാപ്ഷൻ er yas1 babu ബാബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.