ജലക്ഷാമം; ടാങ്കറിൽ കുടിവെള്ളം വിതരണം ചെയ്തു

ആലുവ: നഗരസഭ പതിനേഴാം വാർഡിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടാങ്കറിൽ കുടിവെള്ളം വിതരണം ചെയ്തു. മൂന്ന് ദിവസം ഈ ഭാഗത്ത് പൈപ്പ് വഴിയുള്ള കുടിവെള്ളം മുടങ്ങിയതായി പ്രവർത്തകർ ആരോപിച്ചു. ജല അതോറിറ്റിയുടെ അനാസ്ഥയാണ് കാരണമെന്നും പറഞ്ഞു. കുടിവെള്ള വിതരണത്തിന് ജോബി അറസ്റ്റിൽ, ജോർജ് ജോൺ, ആൽബിൻ രാജൻ, ജോബി, ജിയോ തോമസ്, ജൂഡ്സൺ ജോയ്, ആകാശ, ആന്‍റണി, ജോയൽ എന്നിവർ നേതൃത്വം നൽകി. ക്യാപ്ഷൻ ea yas7 water ആലുവ നഗരസഭ പതിനേഴാം വാർഡിൽ കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടാങ്കറിൽ കുടിവെള്ളം വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.