പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്​: പിതാവിന്​ ഇരട്ട ജീവപര്യന്തം

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവിന്​ ഇരട്ട ജീവപര്യന്തം തടവും രണ്ട്​ ലക്ഷം രൂപ പിഴയും ശിക്ഷ. 2017 ആഗസ്​റ്റിൽ വീട്ടിൽ ആരുമില്ലാതിരുന്ന സമയം പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചെന്നാണ്​ പ്രോസിക്യൂഷൻ കേസ്​. പെൺകുട്ടിയെ പ്രണയം നടിച്ച് ആലപ്പുഴ സ്വദേശി രതീഷ് (28) തട്ടിക്കൊണ്ടുപോയതി​നെത്തുടർന്നാണ് സംഭവം പുറത്തറിയുന്നത്. തട്ടിക്കൊണ്ടുപോയ ഇയാളും പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. പിതാവിനെയും യുവാവിനെയും യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കിയാണ് കുറ്റപത്രം നൽകിയത്​. ഇരുവരെയും കുറ്റക്കാരായി കണ്ടെത്തിയെങ്കിലും ഇയാൾ ഹാജരാകാത്തതിനാൽ വാറന്‍റ്​​ പുറപ്പെടുവിച്ചു​. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമക്കേസുകൾ വിചാരണ ചെയ്യുന്ന അഡീഷനൽ സെഷൻസ് (പോക്സോ) കോടതി ജഡ്​ജി കെ. സോമനാണ്​ പ്രതിയെ ശിക്ഷിച്ചത്. പെൺകുട്ടിയെ സംരക്ഷിക്കേണ്ട പിതാവ് തന്നെ ഇത്തരത്തിലുള്ള കുറ്റകൃത്യം ചെയ്​തതിനാലാണ്​ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ നൽകിയത്. കുന്നത്തുനാട് പൊലീസ്​ രജിസ്​റ്റർ ചെയ്​ത കേസിൽ സി.ഐ ജെ. കുര്യാക്കോസാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ. ബിന്ദു ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.