വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചു

ആലുവ: പൈപ്പ് ലൈൻ സ്ഥാപിക്കലുമായി ബന്ധപ്പെട്ട് ടൗണിൽ പൊടിശല്യം രൂക്ഷമായതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് . ബാങ്ക്കവല മുതൽ പമ്പ്കവല വരെ പൈപ്പ്​ ലൈൻ സ്ഥാപിക്കലിന്‍റെ ഭാഗമായി റോഡിൽ മണ്ണും ചളിയും ദിവസങ്ങളായി കൂട്ടിയിട്ടിരിക്കുകയാണ്. ഇതുമൂലം വ്യാപാരികളും വഴിയാത്രക്കാരും കനത്ത പൊടിശല്യം മൂലം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. മണ്ണും ചളിയും ഉടൻ നീക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉപരോധസമരം അവസാനിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ ഹസിം ഖാലിദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജിൻഷാദ് ജിന്നാസ്, ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ്, സിറാജ് ചേനക്കര, സി.സി.സജീന്ദ്രൻ, ത്വൽഹത്, അമീർഷാ, അനൂപ് ശിവശക്തി എന്നിവർ നേതൃത്വം നൽകി. ക്യാപ്ഷൻ ea yas10 y con പൈപ്പ് ലൈൻ സ്ഥാപിക്കലുമായി ബന്ധപ്പെട്ട് ആലുവയിൽ പൊടിശല്യം രൂക്ഷമായതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.