ആലുവ-മൂന്നാർ റോഡ് നാലുവരിയാക്കുന്നതിന്​ പ്രാരംഭ നടപടി

കോതമംഗലം: ആലുവ-മൂന്നാർ റോഡ് നാലുവരിയാക്കുന്നതിനുള്ള പ്രാരംഭ നടപടികളായി. ആലുവ മുതൽ കോതമംഗലം കോഴിപ്പിള്ളി ബിഷപ് ഹൗസ് ജങ്​ഷൻവരെ വരുന്ന റോഡിന്റെ ദൈർഘ്യം 38 കി.മീ. ആണ്. കിഫ്ബിയിൽ ഉൾപ്പെടുത്തി ഒന്നാം പിണറായി സർക്കാറാണ് പദ്ധതി പ്രഖ്യാപിച്ചത്. 23 മീ. വീതിയിൽ നാലുവരിയായാണ് റോഡ് നിർമിക്കാൻ തീരുമാനിച്ചിട്ടുള്ളത്. വളവുകൾ പരമാവധി ഒഴിവാക്കാൻ കഴിയുന്ന വിധമാണ് അലൈൻമെന്റ് തയാറാക്കിവരുന്നത്. തങ്കളം-മലയിൻകീഴ് ബൈപാസും മലയിൻകീഴ്-കോഴിപ്പിള്ളി ബൈപാസും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1051 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്. റോഡിന്റെ ഫൈനൽ അലൈൻമെന്റ് തയാറാക്കുന്നതിന് മുന്നോടിയായി കോതമംഗലം നിയോജക മണ്ഡലത്തിൽ വരുന്ന പ്രദേശങ്ങളിൽ ആന്റണി ജോൺ എം.എൽ.എയുടെ നേതൃത്വത്തിൽ ഉന്നതതല സംഘം പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.