കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിനെതിരെ വൈസ് പ്രസിഡന്റിന്‍റെ പരാതി

പെരുമ്പാവൂര്‍: കോണ്‍ഗ്രസ് കുറുപ്പംപടി ബ്ലോക്ക് പ്രസിഡന്റിനെതിരെ വൈസ് പ്രസിഡന്റ് കെ.പി.സി.സി നേതൃത്വത്തിന് പരാതി നല്‍കി. സി.യു.സി രൂപവത്​കരണം സംബന്ധിച്ച് ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് കെ.പി. വര്‍ഗീസ് മദ്യപിച്ചെത്തി ബഹളം വെച്ചെന്ന് വൈസ് പ്രസിഡന്റ് എന്‍.എം. സലീം കെ.പി.സി.സി പ്രസിഡന്റിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഞായറാഴ്ച ഓടയ്ക്കാലിയിലെ രാജീവ് ഭവനില്‍ കൂടിയ യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട നിലയിലാണ് പങ്കെടുത്തതെന്നും അസഭ്യവർഷം നടത്തിയതായും ​ മണ്ഡലം ഭാരവാഹികളെ കൈയേറ്റം നടത്താൻ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.