കുടിവെള്ളക്ഷാമം: കലക്ടര്‍ക്ക് നിവേദനം നൽകി

കോതമംഗലം: പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ജില്ല ദുരന്തനിവാരണ അതോറിറ്റിയില്‍നിന്ന് ഫണ്ട് അനുവദിക്കണമെന്നവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് കലക്ടര്‍ ജാഫര്‍ മാലിക്കിന് നിവേദനം നല്‍കി. സര്‍ക്കാറിന്റെ അനുമതി ലഭിക്കുന്ന മുറക്ക്​ പണം അനുവദിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എന്‍.എന്‍. ജോസഫ് ഗ്രാമപഞ്ചായത്ത് മെംബര്‍ ജോസ് വര്‍ഗീസ്, ജിമ്മി കൊല്ലറയ്ക്കല്‍ തുടങ്ങിയവര്‍ നിവേദനം സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.