കിഴക്കമ്പലം: താമരച്ചാല്‍ ജങ്ഷനു സമീപം മാസങ്ങളായി അടച്ചിട്ട തടി വർക്ക്ഷോപ്പില്‍ തീപിടിത്തം. ചൊവ്വാഴ്ച പുലര്‍ച്ചയാണ് സംഭവം. രാവിലെ അഞ്ചോടെ നടക്കാന്‍ പോയവരാണ് തീപടരുന്നത് കണ്ടത്. ഉടന്‍ പൊലീസിലും അഗ്നിരക്ഷാസേനയിലും വിവരം അറിയിക്കുകയായിരുന്നു. പട്ടിമറ്റത്തുനിന്നും ആലുവയില്‍നിന്നും മൂന്ന് യൂനിറ്റ് അഗ്നിരക്ഷാ സേനയെത്തി ഏഴോടെയാണ് തീയണച്ചത്. ഷെഡിനുള്ളില്‍ സൂക്ഷിച്ച കട്ടള, ജനല, അതിനുള്ള തടികള്‍ എന്നിവയാണ് കത്തിനശിച്ചത്. ഷെഡും അവിടെ സൂക്ഷിച്ച സാമഗ്രികളും പൂര്‍ണമായും നശിച്ചു. കിഴക്കമ്പലം മുട്ടന്‍ തോട്ടില്‍ ജോസിന്‍റേതാണ് സ്ഥാപനം. കോവിഡിനെ തുടര്‍ന്ന് ജോലിക്കാര്‍ നാട്ടില്‍പോയിട്ട് തിരിച്ചവരാത്തിനാല്‍ ഒരു വര്‍ഷത്തിലധികമായി തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല. 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. വൈദ്യുതി സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.