കൊതുകിനെതിരെ ഹാഷ് ടാഗിൽ നടൻ സാജൻ പള്ളുരുത്തി

പള്ളുരുത്തി: ഈ കൊതുകുശല്യം എന്നവസാനിക്കും. അറുതിയില്ലാത്ത കൊതുകുപടയുടെ ശല്യത്തിനെതിരെ ഫേസ്​ബുക്കിൽ ഹാഷ് ടാഗ് കാമ്പയിനുമായി രംഗത്തെത്തിയിരിക്കയാണ് സിനിമ - സീരിയൽ താരം സാജൻ പള്ളുരുത്തി. കഴിഞ്ഞ ദിവസം തന്‍റെ ഫെയ്സ് ബുക്കിൽ കൊച്ചിൻ കോർപറേഷൻ ഇതിന് ഉത്തമ പ്രതിവിധി കണ്ടെത്തും വരെ പോസ്റ്റ് പരമാവധി ഷെയർ ചെയ്യാൻ താരം ആവശ്യപ്പെട്ടു. ചോര കുടിച്ചു വീർത്തവയറുമായിരിക്കുന്ന വലിയ കൊതുകിനേയും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. കൊച്ചിൻ കോർപറേഷൻ, സേവ് കൊച്ചി മോസ് ക്വിറ്റോ സ്പ്രെഡിംഗ് ഡെങ്കു എന്ന് ഹാഷ് ടാഗിൽ ചേർത്തിട്ടുണ്ട്. കൊച്ചി നഗരസഭയുടെ കീഴിലുള്ള പടിഞ്ഞാറൻ കൊച്ചി മേഖലയിൽ കൊതുകുശല്യം മൂലം ജനത്തിന് ഉറങ്ങാൻ കഴിയുന്നില്ലെന്ന് സാജൻ പറയുന്നു. താരം താമസിക്കുന്ന പള്ളുരുത്തി എസ്.ഡി.പി.വൈ റോഡ് പ്രദേശത്ത് രൂക്ഷ കൊതുകുശല്യമാണ്. കൊച്ചിയുടെ വിവിധയിടങ്ങളിൽ ഡെങ്കിപ്പനി വ്യാപകമാണ്. കോവിഡ്​ വ്യാപനത്തിനിടെ ഡെങ്കിപ്പനികൂടി പടർന്നുപിടിച്ചാൽ ജനത്തിന്‍റെ ആരോഗ്യ സുരക്ഷ അപകടത്തിലാകും. ഇതിനെതിരെ കൊച്ചിൻ കോർപറേഷൻ അധികാരികളും പൊതു ജനങ്ങളും ഒരേ പോലെ ജാഗ്രത പാലിക്കാനാണ് തൻ്റെ എഫ്.ബി പോസ്റ്റിലൂടെ ശ്രമിച്ചിട്ടുള്ളതെന്ന് താരം പറയുന്നു. ചിത്രം. എഫ്.ബി. പോസ്റ്റ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.