പറവൂർ: വടക്കേക്കര പൊലീസ് സ്റ്റേഷന് സമീപത്തെ സർക്കാർ ഭൂമിയിലെ മരം മുറിച്ചുകടത്തിയതായി പരാതി. ദേശീയപാതയുടെ വടക്കുഭാഗത്ത് എച്ച്.ഡി.പി.വൈ സ്കൂൾ പരിസരത്താണ് വ്യക്തികൾ ഒരനുമതിയും ഇല്ലാതെ മരംമുറിച്ചത്. 25 വർഷം മുമ്പ് സാമൂഹിക വനവത്കരണത്തിന്‍റെ ഭാഗമായി വനം വകുപ്പും പരിസ്ഥിതി പ്രവർത്തകരും ചേർന്നാണ് തണൽമരങ്ങൾ വെച്ചുപിടിപ്പിച്ചത്. മുറിച്ച മരങ്ങൾ രഹസ്യമായി ഇവിടെനിന്ന് കയറ്റിക്കൊണ്ടുപോയി. സർക്കാർ ഭൂമി തങ്ങളുടേതെന്ന് സ്ഥാപിക്കാനാണ് ശ്രമം. സർക്കാർ ഭൂമി കൈയേറി മരം മുറിച്ച് വിറ്റവർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് റവന്യൂ-വനം മന്ത്രിമാർ, ജില്ല കലക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ഡി.എഫ്.ഒ, തഹസിൽദാർ, വടക്കേക്കര പൊലീസ് ഇൻസ്പെക്ടർ എന്നിവർക്ക് പരാതി നൽകിയതായി ഡി.വൈ.എഫ്.ഐ മേഖല ഭാരവാഹികളായ അഖിൽ ബാവച്ചൻ, ഇ.ബി. സന്തു എന്നിവർ പറഞ്ഞു. ചിത്രം EA PVR sarkar bhumi 2 വടക്കേക്കര പൊലീസ് സ്റ്റേഷന് സമീപത്തെ സർക്കാർ ഭൂമി കൈയേറി മരങ്ങൾ മുറിച്ചുമാറ്റിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.