'റോഡ് നിർമാണത്തിലെ അഴിമതി അന്വേഷിക്കണം'

മൂവാറ്റുപുഴ: മൂവാറ്റുപുഴ-പുനലൂർ റോഡ് നിർമാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം കോടികൾ മുടക്കി നവീകരിച്ച റോഡ് ദിവസങ്ങൾക്കകം തകരുകയായിരുന്നു. മുൻ എം.എൽ.എയുടെ കാലഘട്ടത്തിൽ ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി 12.50 കോടി രൂപ മുടക്കി ബി.എം ബി.സി നിലവാരത്തിൽ റീ ടാറിങ് പൂർത്തീകരിച്ച റോഡാണ് അപകടകരമായ രീതിയിൽ ടാറിങ് ഉരുകി ഒലിച്ചു വശങ്ങളിലേക്ക് നീങ്ങി പോകുന്നത്. നിർമാണസമയത്ത് അപാകതകൾ ചൂണ്ടിക്കാട്ടി നിരവധി പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥർ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. മുൻപരിചയം ഇല്ലാത്ത കരാറുകാരെ ഏൽപിച്ചതും നിർമാണത്തിലെ അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്​ വിജിലൻസിൽ പരാതി നൽകുമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ അറിയിച്ചു. ചിത്രം. തകർന്ന റോഡ് വീണ്ടും അറ്റകുറ്റപ്പണി നടത്തുന്നു Em Mvpa 2 Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.