വർണ്ണക്കൂട്ട് സംഘടിപ്പിച്ചു

പള്ളിക്കര: ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് കുന്നത്തുനാട് പഞ്ചായത്ത് 12ാം വാര്‍ഡിലെ 43, 143 അംഗന്‍വാടികളിലെ കുട്ടികളുടെ വര്‍ണക്കൂട്ട് പരിപാടി സംഘടിപ്പിച്ചു. ചിത്രരചന, പുസതകം വായിച്ച് ആസ്വാദനക്കുറിപ്പ് തയാറാക്കല്‍, പോഷകം നഷ്ടപ്പെടാതെ പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ രുചി, തുടങ്ങിയ പരിപാടികള്‍ നടത്തി. വാര്‍ഡ് മെംബര്‍ നിസാര്‍ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. വടവുകോട് പ്രോജക്ട്​ സ്‌കൂള്‍ കൗണ്‍സിലര്‍ ജിന്‍സി ജേക്കബ് ശൈശവ വിവാഹ നിരോധന നിയമത്തെക്കുറിച്ച ക്ലാസെടുത്തു. കുട്ടികള്‍ അമ്പലമേട് പൊലീസ് സ്​റ്റേഷന്‍ സന്ദര്‍ശിച്ചു. എസ്.ഐ തോമസ്, അബ്​ദുല്‍ ജബ്ബാര്‍ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. അംഗന്‍വാടി അധ്യാപകരായ നെസി, സി.പി. അന്നം, റൂബി, വാര്‍ഡ് വികസന സമിതി അംഗങ്ങളായ സഫിയ മുഹമ്മദ്, ഇസ്രത്ത് നൗഷാദ്, പ്രീത ബാബു, ജെസന ഷമീര്‍ മറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.