കാലടി ടൗണില്‍ കൊതുകുശല്യം രൂക്ഷം

കാലടി: ടൗണില്‍ കൊതുകുശല്യം രൂക്ഷമായി. യഥാസമയം ഫോഗിങ്​ നടത്താൻ അധികൃതർ തയാറാകാത്തതിന് എതിരെ പ്രതിഷേധമുയരുന്നുണ്ട്. കച്ചവടസ്ഥാപനങ്ങളില്‍ ഇരിക്കാന്‍പോലും സാധിക്കാത്ത സ്ഥിതിയാണ്. വൈകുന്നേരമാകുന്നതോടെയാണ് കൊതുശല്യം കൂടുതൽ. ശ്രീശങ്കര വാക്​വേ പദ്ധതി പ്രകാരം ടൗണില്‍ സൗന്ദര്യവത്കരണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പുതിയ കാനകള്‍ നിര്‍മിക്കുകയും അതിനുമുകളില്‍ കോണ്‍ക്രീറ്റ് സ്ലാബും കട്ടയും വിരിച്ച് നടപ്പാതയും ഒരുക്കിയിരുന്നു. എന്നാൽ കാനകള്‍ അശാസ്ത്രീയമായി നിര്‍മിച്ചതാണെന്ന് ആരോപണമുണ്ടായിരുന്നു. ഇതുമൂലം കാനകളില്‍ വെള്ളം കെട്ടിക്കിടക്കും. ഇതോടെയാണ് കൊതുക്​ പെരുകുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. സാധാരണയായി ആഴ്ചയിലൊരിക്കല്‍ ഫോഗിങ് നടത്താറുണ്ട്. എന്നാല്‍, ഇപ്പോള്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും നടക്കുന്നില്ല. ബന്ധപ്പെട്ടവരെ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടാകാത്ത സ്ഥിതിയാണെന്നും അടിയന്തരമായി ഫോഗിങ് നടത്താൻ നടപടി സ്വീകരിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.