നിരീക്ഷണകാമറ സ്ഥാപിച്ചു

എടവനക്കാട്: നേതാജി റോഡ് റെസിഡന്‍റ്​സ് അസോസിയേഷന്‍ (എന്‍.ആര്‍.ആര്‍.എ) സ്ഥാപിച്ച നിരീക്ഷണ കാമറയുടെ സ്വിച്ഓണ്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ അസീന അബ്ദുസ്സലാം നിര്‍വഹിച്ചു. ഞാറക്കല്‍ സി.ഐ രാജന്‍ കെ. അരമന മുഖ്യാതിഥിയായി. വര്‍ധിക്കുന്ന സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങൾ തടയിടാൻ പരമാവധി കാമറകള്‍ സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥാപക പ്രസിഡന്‍റ്​ മുല്ലക്കര സക്കരിയ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്​ അംഗങ്ങളായ റാണി രമേഷ്, കെ.ജെ. ആബി, എം.ബി. ഷെരീഫ്, കെ.കെ. അലി, കെ.കെ. വിദ്യാധരന്‍, ജെയ്ബി ജൂനന്‍, വിനോദ് കാരോളി, ഒ.കെ. പ്രകാശന്‍, ഒ.ഒ. പൈലി, എം.എ. ജുനൈദ്, ടി.എച്ച്. നൗഷാദ്, കെ.ഒ. ബര്‍ണാഡ് എന്നിവര്‍ പങ്കെടുത്തു. Camera എടവനക്കാട് നേതാജി റോഡ് റെസിഡന്‍റ്​സ് അസോസിയേഷന്‍ (എന്‍.ആര്‍.ആര്‍.എ) സജ്ജമാക്കിയ നിരീക്ഷണ കാമറയുടെ സ്വിച്ച് ഓണ്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ അസീന അബ്ദുസ്സലാം നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.