കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

പള്ളുരുത്തി: 2.300 കിലോ . അസം ചങ്മാജി സ്വദേശിയായ സാദിഖുൽ ഇസ്​ലാമിനെയാണ്​ (19) പള്ളുരുത്തി പൊലീസ് എസ്​.ഐ സെബാസ്റ്റ്യൻ പി. ചാക്കോയുടെ നേതൃത്വത്തിൽ കുമ്പളങ്ങി അഴീക്കകം പള്ളിക്ക് സമീപത്തുനിന്ന് പിടികൂടിയത്. ഇയാൾ ആദ്യമായാണ് കേരളത്തിൽ വരുന്നത്. സുഹൃത്തുക്കൾ കുമ്പളങ്ങിയിലുണ്ട്. ഇവർക്ക് വിൽക്കുന്നതിന് അസമിൽനിന്ന്​ കഞ്ചാവ് കൊണ്ടുവന്നതായിരിക്കുമെന്നാണ് പൊലീസ് പറയുന്നത്. ഗ്രേഡ് എസ്.ഐമാരായ റഫീഖ്​, ഹരികുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ അരുൺ, സുധീഷ്, വേണു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ചിത്രം: കഞ്ചാവുമായി പിടിയിലായ അസം സ്വദേശി സാദിഖുൽ ഇസ്​ലാം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.