മട്ടാഞ്ചേരി: നന്മക്കൂട്ടത്തിൻെറ നേതൃത്വത്തിൽ ഐ.എം.എയുമായി സഹകരിച്ച് കപ്പലണ്ടിമുക്ക് ഷാദി മഹലിൽ നടത്തി. മെഡിക്കൽ ഓഫിസർ ഡോ. ജോയ് ജോസഫ് രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. നന്മ കൂട്ടം പ്രസിഡന്‍റ് ഇ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നഹാസ് ഹംസ, ഡയറകർ അഷ്കർ ബാബു, ജെസ്സി അഗസ്റ്റിൻ, സലിം സൈനുദ്ദീൻ, അബ്ദുൽമനാഫ്, ഫൈസൽ, സമീൽ, സജിന സലിം എന്നിവർ നേതൃത്വം നൽകി. കൗൺസിലർമാരായ ബാസ്റ്റിൻ ബാബു, സനൽമോൻ ജെ. എന്നിവർ രക്തം നൽകി ക്യാമ്പിൻെറ ഭാഗമായി. കൗൺസിലർ പി.എം. ഇസ്മുദ്ദീൻ, സലിം ഷുക്കൂർ എന്നിവർ സംസാരിച്ചു. സന്നദ്ധ പ്രവർത്തകരായ മുകേഷ് ജൈൻ, അൻസാർ ഷംസു, ഫൈസൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.