സംസ്ഥാന ഉപന്യാസ മത്സരം: പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

കടുങ്ങല്ലൂർ: 'എ‍‍ൻെറ ഗ്രാമം ഗാന്ധിജിയിലൂടെ' മിഷന്‍ മുപ്പത്തടം ഗാന്ധിജയന്തിയോടനുബന്ധിച്ച് സംസ്ഥാനതലത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഉപന്യാസമത്സരത്തിലെ സമ്മാനങ്ങള്‍ മന്ത്രി പി. രാജീവ് വിതരണം ചെയ്തു. ഒന്നാം സ്ഥാനം ഗൗരി നാരായണനും (ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മുപ്പത്തടം) രണ്ടാം സ്ഥാനം എയ്ഞ്ചല്‍ ആനിക്കും (ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍, കൂത്താട്ടുകുളം) മൂന്നാം സ്ഥാനം എൻ.എസ്. ശിവാനിക്കുമാണ് ലഭിച്ചത്. 18,000 രൂപയുടെ ഗാന്ധിസാഹിത്യ പുസ്തകങ്ങളും മെമന്‍റോയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് സമ്മാനങ്ങള്‍. എം.എസ്​സി ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രിയില്‍ ഒന്നാം റാങ്ക് നേടിയ അഞ്ജന ശ്രീകുമാറിനെയും മാധ്യമരംഗത്തെ പ്രവർത്തന മികവിനുള്ള പുരസ്കാരം നേടിയ ഷാജി ഇടപ്പള്ളിയെയും ചടങ്ങില്‍ അനുമോദിച്ചു. രവി നായര്‍ മന്ത്രിക്ക് ഉപഹാര സമര്‍പ്പണം നടത്തി. മുപ്പത്തടം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കടുങ്ങല്ലൂർ പഞ്ചയത്ത് പസിഡന്‍റ് സുരേഷ് മുട്ടത്തില്‍ അധ്യക്ഷത വഹിച്ചു. വി.എം. ശശി, അജിതകുമാരി, ശ്രീമന്‍ നാരായണന്‍, ശശിധരന്‍ കല്ലേരി, എച്ച്.സി. രവീന്ദ്രന്‍, ഹരിശ്രീ ബാബുരാജ്, എസ്. ആന്‍റണി എന്നിവര്‍ സംസാരിച്ചു. ea yas4 rajeev എ‍‍ൻെറ ഗ്രാമം ഗാന്ധിജിയിലൂടെ മിഷ​‍ൻെറ ഉപന്യാസ മത്സരത്തി‍ൻെറ സമ്മാന വിതരണം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.