കാര്‍ ഡിവൈഡറിൽ​ ഇടിച്ചുകയറി; ഒരാള്‍ മരിച്ചു രണ്ടുപേര്‍ക്ക് പരിക്ക്

കാര്‍ ഡിവൈഡറിൽ​ ഇടിച്ചുകയറി; ഒരാള്‍ മരിച്ചു രണ്ടുപേര്‍ക്ക് പരിക്ക് ചങ്ങനാശ്ശേരി: എം.സി റോഡില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക്​ ഇടിച്ചുകയറി ഒരാൾ മരിച്ചു. രണ്ടുപേര്‍ക്ക്​ ഗുരുതര പരിക്കേറ്റു. കായംകുളം പത്തിയൂര്‍ അക്കിത്തത്ത് സുഭാഷാണ്​ (41) മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കായംകുളം സ്വദേശികളായ മോഹിത്ത്​, ഷൈജു എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 12 ഓടെ ചങ്ങനാശ്ശേരി ളായിക്കാട് എം.സി റോഡിലായിരുന്നു അപകടം. കോട്ടയം നഗരത്തില്‍ നടന്ന ഗൃഹപ്രവേശനത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയതായിരുന്നു സംഘം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട്​ ഡിവൈഡറിലേക്ക്​ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. സുഭാഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മോഹിത്താണ് കാര്‍ ഓടിച്ചിരുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.