തിരുവലഞ്ചുഴി ലിഫ്റ്റ് ഇറിഗേഷൻ പ്രവർത്തനം താളംതെറ്റി

കാഞ്ഞൂർ: തിരുവലഞ്ചുഴി ലിഫ്റ്റ് ഇറിഗേഷൻ അടിക്കടി തകരാറിലാകുന്നതിനാൽ പദ്ധതി പ്രദേശത്തെ കൃഷി ഉണങ്ങിനശിക്കുന്നതായി പരാതി. 150 എച്ച്.പി മോട്ടോറിന്‍റെ സ്റ്റാർട്ടർ പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ പിന്നിട്ടു. പ്രാദേശിക ഇറിഗേഷൻ സ്കീമുകളുടെ പ്രവർത്തനങ്ങൾക്ക്​ പഞ്ചായത്ത് പദ്ധതി തയാറാക്കി നൽകിയാൽ സർക്കാർ അനുമതി കൊടുക്കുന്ന സ്ഥിതി നിലവിലുള്ളപ്പോഴും അധികൃതർ അതിന്​ തയാറാകുന്നില്ലെന്നാണ്​ ആരോപണം. ലിഫ്റ്റ് ഇറിഗേഷൻ പ്രവർത്തനമാരംഭിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുമെന്ന് കർഷക സംഘം ഭാരവാഹികളായ പി. അശോകൻ, എം.ജി. ഗോപിനാഥ്, എം.ബി. ശശിധരൻ, പി.ബി. അലി എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.