കൊച്ചി: എം.ഇ.എസ് യൂത്ത് വിങ് ജില്ല കമ്മിറ്റി 18ന് കോളജ് വിദ്യാര്‍ഥികള്‍ക്കായി മാറംമ്പിള്ളി എം.ഇ.എസ് കോളജില്‍ ജില്ലതല ക്വിസ് മത്സരം സംഘടിപ്പിക്കും. ഇന്ത്യ യുഗങ്ങളിലൂടെ എന്നതാണ് വിഷയം. കോളജ് പ്രിന്‍സിപ്പലിന്‍റെ സാക്ഷ്യപത്രവും, ഐ.ഡി കാര്‍ഡും സഹിതം വരുന്ന രണ്ട് പേര്‍ അടങ്ങുന്ന ടീമുകള്‍ക്കാണ് അവസരം. ജില്ലതല ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ഡോ.ഫസല്‍ ഗഫൂര്‍ ആയിരിക്കും ക്വിസ് മാസ്റ്റര്‍. വിജയികൾക്ക് കാഷ് പ്രൈസ് നൽകുമെന്ന് യൂത്ത് വിങ് ജില്ല പ്രസിഡൻറ് ഡോ.അന്‍വര്‍ ഹസന്‍, സെക്രട്ടറി ബി.എച്ച്. മുഹമ്മദ് നിസാര്‍, ട്രഷറര്‍ പി.എം. നവാസ് എന്നിവര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 9496337087.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.