വാനിടിച്ച് യുവതി മരിച്ചു

(പടം) തൃപ്പൂണിത്തുറ: ഇരുമ്പനം സീപോർട്ട്-എയർപോർട്ട് റോഡിൽ പോസ്റ്റ് ഓഫിസ് ജങ്​ഷനിൽ നിയന്ത്രണം വിട്ട . കരിങ്ങാച്ചിറയിൽ വാടകക്ക്​ താമസിക്കുന്ന രാജേന്ദ്രന്‍റെ ഭാര്യ ലാലിയാണ്​ (47) മരിച്ചത്. പോസ്റ്റ് ഓഫിസ് ജങ്​ഷനുസമീപം ഇവർ തട്ടുകട നടത്തിവരുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് 3.45നാണ് സംഭവം. കാക്കനാട് ഭാഗത്തുനിന്നെത്തിയ വാൻ ട്രെയിലർ ലോറിയിൽ ഇടിച്ച്​ നിയന്ത്രണം വിട്ട്​ റോഡരികിൽനിന്ന ലാലിയെ തട്ടിത്തെറിപ്പിച്ചു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. EKD Lali 47 TPRA ലാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.