മാലിന്യ ശേഖരണക്കൊട്ടയിലെ പ്ലാസ്റ്റിക് കത്തിച്ചതിന്​ കേസ്

കിഴക്കമ്പലം: പട്ടിമറ്റം പ്രധാന റോഡില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് കേസെടുക്കാന്‍ നിർദേശം. പിഴയായി 10,000 രൂപയും ഈടാക്കും. റോഡരികിലെ മാലിന്യ ശേഖരണക്കൊട്ടയിൽ പ്ലാസ്റ്റിക് വസ്തുക്കള്‍ നിറഞ്ഞതായി പഞ്ചായത്തില്‍ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് അവ സംഭരിക്കാന്‍ ഹരിത കര്‍മസേനയെ ചുമതലപ്പെടുത്തി. ജോലിക്കാരെത്തിയെങ്കിലും കൊണ്ടുപോകാനുള്ള വാഹനം എത്താന്‍ താമസമുണ്ടായി. ഇതിനിടെയാണ് കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻറ് എം.വി. നിതാമോളുടെ ബന്ധു ടി.എ. അനില്‍കുമാര്‍ മാലിന്യ സംഭരണി റോഡിലേക്ക് വലിച്ചിട്ട് കത്തിച്ചത്. മാലിന്യം കത്തിക്കുന്നതായും പുക ശ്വസിച്ച് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായും ഫോണ്‍വിളികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് പ്രസിഡൻറ് ഇടപെട്ട് കത്തിച്ചയാള്‍ക്കെതിരെ കേസ്സെടുക്കാന്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പട്ടിമറ്റം അഗ്​നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. പ്ലാസ്റ്റിക് കത്തിക്കുന്നവര്‍ക്കെതിരെ 10,000 രൂപ പിഴ ഈടാക്കാൻ കഴിഞ്ഞ ദിവസം കുന്നത്തുനാട് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു. പ്രസ്തുത തീരുമാനപ്രകാരമാണ് നടപടിയെന്ന് പ്രസിഡൻറ് അറിയിച്ചു. പടം. പട്ടിമറ്റം പ്രധാന റോഡ് സൈഡിൽ ബോക്സിൽ നിക്ഷേപിച്ചിരുന്ന മാലിന്യം കത്തിച്ച നിലയിൽ (em palli 4 fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.