കൊച്ചി: അശാസ്ത്രീയവും പൊതുവിദ്യാഭ്യാസത്തെ തകർക്കുന്നതുമായ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ സമരം നടത്താൻ സംസ്ഥാന സേവ് എജുക്കേഷൻ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ശിൽപശാലയിൽ തീരുമാനമായി. നയം നടപ്പായാൽ ഒന്നാം ക്ലാസും രണ്ടാം ക്ലാസും അപ്രത്യക്ഷമാകുമെന്നും പൊതു സർവകലാശാലകൾ ഫണ്ടില്ലാതെ നശിക്കുമെന്നും ശിൽപശാല ചൂണ്ടിക്കാട്ടി. കമ്മിറ്റി സംസ്ഥാന പ്രസിഡന്‍റ് പ്രഫ. ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്തു. എം ഷാജർഖാൻ മുഖ്യ പ്രഭാഷണം നടത്തി. ശിൽപശാലയിൽ ദേശീയ വിദ്യാഭ്യാസ നയത്തെ സംബന്ധിച്ച് പ്രബന്ധങ്ങൾ പ്രഫ.പി.എൻ. തങ്കച്ചൻ, പ്രഫ. കെ.പി. സജി, അഡ്വ. ഇ. എൻ. ശാന്തിരാജ്, പ്രഫ. ജ്യോതിരാജ്, മണികണ്ഠൻ, ബിനുബേബി, സൗഭാഗ്യകുമാരി, റമീസ് ഷെഹ്‌സാദ് എന്നിവർ അവതരിപ്പിച്ചു. പ്രഫ . ഫ്രാൻസിസ് കളത്തിങ്കൽ, ഡോ. ബിന്ദു, ടെന്നിസൺ, ഡോ. ജോൺസൻ, ജി നാരായണൻ, ഡോ. ശ്രീകുമാരൻ, പി. പി. സജീവ് കുമാർ, നിഖിൽ സജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.