യുവതിയുടെ ആത്മഹത്യ: പൊലീസുകാരന്​ സസ്​പെൻഷൻ​

മൂന്നാർ: സ്കൂൾ കൗൺസലറായ യുവതി​ വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ സിവിൽ പൊലീസ് ഓഫിസറെ സസ്​പെൻഡ്​ ചെയ്തു. ശാന്തൻപാറ സ്​റ്റേഷനിലെ ശ്യാംകുമാറിനെതിരെയാണ് ജില്ല പൊലീസ് മേധാവി നടപടിയെടുത്തത്. യുവതിയുടെ മരണത്തിൽ ശ്യാംകുമാറിന് ബന്ധമുണ്ടെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിലെ അന്വേഷണത്തിന്‍റെ ഭാഗമായാണ് സസ്​പെൻഷൻ​. ഡിസംബർ 15ന് വീട്ടിൽനിന്ന്​ മാറിനിന്ന യുവതി 30നാണ് തിരിച്ചെത്തിയത്. തൊട്ടടുത്ത ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശ്യാംകുമാർ മുമ്പ്​ മൂന്നാർ സ്​റ്റേഷനിൽ ജോലി ചെയ്തിരുന്നു. പിന്നീട് ശാന്തൻപാറയിലേയ്ക്ക് മാറുകയായിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്നും മരണത്തിൽ ശ്യാംകുമാറിന് ബന്ധമുണ്ടെന്നുമുള്ള ആരോപണം ഉയർന്നതോടെയാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.