കാലടിയിൽ കൊതുകുശല്യം രൂക്ഷമായി

കാലടി: കാലടി ടൗണിൽ കൊതുകുശല്യം രൂക്ഷമായി. യഥാസമയങ്ങളിൽ കൊതുകിനെ തുരുത്താൻ ഫോഗിങ്​ നടത്താത്തതാണ് പെരുകാൻ കാരണം. വൈകീട്ട്​ അഞ്ച് മണി കഴിയുന്നതോടെ കച്ചവടക്കാർ കടകൾ അടച്ചുപോകുന്ന അവസ്ഥയാണ്. സാധനങ്ങൾ വാങ്ങാൻ വരുന്നവർക്ക് കടയിൽ നിൽക്കാൻ സാധിക്കുന്നില്ല. ഓട്ടോ ഡ്രൈവർമാരും കാൽനടക്കാരും ബസ് കാത്തുനിൽക്കുന്നവരെയും കൊതുകുകൾ കൂട്ടത്തോടെയാണ് കടിക്കുന്നത്. ഇപ്പോൾ പകലും ശല്യമുണ്ട്. ഒരു വർഷത്തിൽ അധികമായി ഫോഗിങ് നടത്തിയി​ട്ടെന്ന് കച്ചവടക്കാർ പറയുന്നു. മകരവിളക്ക് പ്രമാണിച്ച് തമിഴ്നാട്, ആന്ധ്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി അയ്യപ്പഭക്തരും ഇവിടെ എത്തുന്നുണ്ട്. കോവിഡും ഒമിക്രോണും പടരുന്ന സാഹചര്യമുണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയിൽ പ്രതിഷേധമുയരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.