മരട്: വിദ്യാർഥികൾ ഏതെങ്കിലും ഒരുവിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നല്ല നിലവാരമുള്ള യൂനിവേഴ്സിറ്റികളിൽനിന്ന് വിദ്യാഭ്യാസം നേടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മരട് കൊട്ടാരം ജങ്ഷനിലെ എസ്.എൻ പാർക്കിൽ തൃപ്പൂണിത്തുറ അക്ഷരജ്യോതി ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച മികവ് 2021 കരിയർ ഗൈഡൻസ് സെമിനാറും അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നത്തെ തലമുറ പത്രവായന, ദൃശ്യമാധ്യമങ്ങളിലെ വാർത്തകൾ എന്നിവ ശ്രദ്ധിക്കാതെ പോകുന്നു. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികളെയും നൂറുശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും ആദരിച്ചു. ജലീഷ് പീറ്റർ ക്ലാസ്സെടുത്തു. കെ. ബാബു എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻ അംബാസഡർ വേണു രാജാമണി, കുഫോസ് മുൻ രജിസ്ട്രാർ ഡോ. വി.എം. വിക്ടർ ജോർജ് എന്നിവർ മുഖ്യാതിഥികളായിരുന്നു. മരട് നഗരസഭ ചെയർമാൻ ആന്‍റണി ആശാംപറമ്പിൽ, വൈസ് ചെയർപേഴ്സൻ അഡ്വ. രശ്മി സനിൽ, കെ.ബി. മുഹമ്മദ്കുട്ടി മാസ്റ്റർ, അജിത നന്ദകുമാർ, സുനില സിബി, ആർ.കെ. സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു. അഡ്വ. ടി.കെ. ദേവരാജൻ സ്വാഗതവും സി.ഇ. വിജയൻ നന്ദിയും പറഞ്ഞു. EC-TPRA-1 VD Satheeshan തൃപ്പൂണിത്തുറ അക്ഷരജ്യോതി ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച മികവ് 2021 പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.