കിറ്റെക്സ് മാനേജ്മെൻറിനെതിരെ കേസെടുക്കണം -പി.ഡി.പി

കിറ്റെക്സ് മാനേജ്മൻെറിനെതിരെ കേസെടുക്കണം -പി.ഡി.പി കൊച്ചി: ലഹരിക്കും മയക്കുമരുന്നിനും അടിമകളാക്കിയ ഗുണ്ട സംഘങ്ങളെ ഉപയോഗിച്ച് നാട്ടില്‍ അരാജകത്വം സൃഷ്​ടിക്കുന്ന കി​െറ്റക്സ് മാനേജ്മൻെറിനെതിരെ കേസെടുക്കണമെന്നും നഷ്​ടങ്ങള്‍ കി​െറ്റക്സ് മാനേജ്മൻെറില്‍നിന്ന് ഈടാക്കണമെന്നും പി.ഡി.പി ജില്ല പ്രസിഡൻറ്​ അഷ്​റഫ് വാഴക്കാല ആവശ്യപ്പെട്ടു. നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചേലക്കുളം തൈക്കാവ് ജങ്​ഷനില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് കി​െറ്റക്സ് ഗാര്‍മൻെറ്​സിന് മുന്നില്‍ പൊലീസ് തടഞ്ഞു. ജില്ല വൈസ് പ്രസിഡൻറ്​ സലാം കരിമക്കാട്, ജില്ല ജോയൻറ്​ സെക്രട്ടറി ഹനീഫ നെടുംതോട്, മണ്ഡലം പ്രസിഡൻറ്​ എം.എം. ബഷീര്‍, സെക്രട്ടറി ഷമീര്‍ പുക്കാട്ടുപടി, ഷിഹാബ് ചേലക്കുളം, യു.എ. ഷുക്കൂര്‍, കെ.കെ. പരീക്കുഞ്ഞ്, കെ.പി. സിയാദ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.