ബസിനുമുന്നിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

മൂവാറ്റുപുഴ: അന്തർ സംസ്ഥാനതൊഴിലാളി ബസിനു മുന്നിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതര പരിക്കേറ്റ തൊഴിലാളിയെ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് അളകപ്പാപുരം വിനയ് നഗർ സ്​ട്രീറ്റിൽ പ്രഭാകരൻ സേതുവിനാണ്​ (32) ഗുരുതര പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ട് മടക്കത്താനം അച്ഛൻകവലയിലാണ് സംഭവം. റോഡരികിൽ ഏറെനേരം ബസ് കാത്തുനിൽക്കുന്നതുപോലെ കണ്ട പ്രഭാകരൻ സേതു പൊടുന്നനെ ബസിനു മുന്നിൽ ചാടി റോഡ‍ിൽ​ കിടക്കുകയായിരുന്നു. ബസ് ഇയാളുടെ ദേഹത്തിലൂടെ കയറിയിറങ്ങി. നാട്ടുകാർ ഉടൻ മൂവാറ്റുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക്​ മാറ്റുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.