മുനിസിപ്പൽ കൗൺസിലർ കെ.പി.സി.സിക്ക് പരാതി നൽകി

മൂവാറ്റുപുഴ: പി.ടി. തോമസി​ൻെറ മരണവുമായി ബന്ധപ്പെട്ട് ദുഃഖാചരണം പ്രഖ്യാപിച്ച ദിവസംതന്നെ കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭ കാര്യാലയത്തിൽ നടന്ന ആഘോഷങ്ങൾക്കെതിരെ . പി.ടിയുടെ വിയോഗത്തോടനുബന്ധിച്ച് ആഹ്വാനം ചെയ്ത ദുഃഖാചരണം ലംഘിച്ച് നഗരസഭ ചെയർമാ​ൻെറ നേതൃത്വത്തിൽ നടന്ന ആഘോഷങ്ങൾക്കെതിരെയാണ് പ്രമീള ഗിരീഷ് കുമാർ പരാതി നൽകിയത്. രാഹുൽ ഗാന്ധി മൂന്നുദിവസത്തെ കേരള സന്ദർശനം റദ്ദാക്കിയും കെ.പി.സി.സി മൂന്ന് ദിവസത്തെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ദുഃഖാചരണം പ്രഖ്യാപിക്കുകയും ചെയ്തതിനുപിന്നാലെയാണ് നഗരസഭയിൽ ഡി.സി.സി ജനറൽ സെക്രട്ടറികൂടിയായ ചെയർമാ​ൻെറ നേതൃത്വത്തിൽ ക്രിസ്​മസ് ആഘോഷം സംഘടിപ്പിച്ചതെന്നും പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.