മറ്റൂരിൽ പാടശേഖരം നികത്തൽ തടഞ്ഞു

കാലടി: ക്രിസ്മസ് അവധിയുടെ മറവിൽ മറ്റൂർ കോളജ് റോഡിലെ പാടശേഖരം സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്താൻ ശ്രമിച്ചത്​ തടഞ്ഞു. അരയേക്കറോളം സ്ഥലമാണ് വെള്ളിയാഴ്ച പുലർച്ച നികത്താൻ ശ്രമിച്ചത്. നിരവധി ലോറികളാണ് മണ്ണുമായി എത്തിയ​െതന്ന് പ്രദേശവാസികൾ പറഞ്ഞു. പൊലീസെത്തി മണ്ണ് കൊണ്ടുവന്ന ടിപ്പർ ലോറികളും നികത്താനായി കൊണ്ടുവന്ന എക്​സ്​കവേറ്ററും കസ്​റ്റഡിയിലെടുത്തു. മറ്റൂർ വില്ലേജ് ഓഫിസർ സ്ഥലത്തെത്തി സ്​റ്റോപ് മെമ്മോയും നൽകി. ചിത്രം-- മറ്റൂരിൽ പാടശേഖരം നികത്താൻ മണ്ണിട്ടനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.