മിനി മാസ്​റ്റ്​ ലൈറ്റ് സ്ഥാപിച്ചു

കോതമംഗലം: എം.എൽ.എ നടപ്പാക്കുന്ന 'വെളിച്ചം' പദ്ധതിയുടെ ഭാഗമായി കോതമംഗലം മുനിസിപ്പാലിറ്റിയിലെ കുത്തുകുഴി വലിയപാറ കവലയിൽ സ്ഥാപിച്ച മിനി മാസ്​റ്റ്​ ലൈറ്റി​ൻെറ സ്വിച്ഓൺ ആൻറണി ജോൺ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർമാരായ റോസിലി ഷിബു, പി.ആർ. ഉണ്ണികൃഷ്ണൻ, വിദ്യ പ്രസന്നൻ, മുൻ കൗൺസിലർ എം.വി. സാൻറു, ജോസ് പുല്ലൻ, ബേസിൽ തോമസ് തുടങ്ങിയവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.