കനാൽ അറ്റകുറ്റപ്പണി: മേല്‍നോട്ടത്തിന്​ ഉദ്യോഗസ്ഥര്‍ ഇ​െല്ലന്ന്​

മലയാറ്റൂര്‍: ഇറിഗേഷന്‍ കനാലി​ൻെറ അറ്റകുറ്റപ്പണിക്ക്​ മേല്‍നോട്ടം വഹിക്കാന്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ ഇ​െല്ലന്ന് ആക്ഷേപം. ഇടമലയാര്‍ കനാലി​ൻെറ അടിവാരം മുതല്‍ പെരുംതോട്‌ വരെയാണ് ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപ്പണി നടത്തുന്നത്. എന്നാല്‍, ഇടമലയാര്‍ ഉദ്യോഗസ്ഥരെ ഒരുവര്‍ക്ക് സൈറ്റിലും കാണുന്നില്ലെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ്​ ടി.ഡി. സ്​റ്റീഫന്‍ പറഞ്ഞു. കോണ്‍ട്രാക്ടര്‍പോലും സ്ഥലത്തില്ലാതെയാണ് പണി നടക്കുന്നത്. കോണ്‍ക്രീറ്റ് ചെയ്ത പല ഭാഗങ്ങളും മെറ്റലും മണലും പൊളിഞ്ഞ നിലയിലാണ്. വകുപ്പുതലത്തില്‍ പരാതി നല്‍കുമെന്ന് മണ്ഡലം പ്രസിഡൻറ്​ അറിയിച്ചു. ചിത്രം: ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ കോണ്‍ക്രീറ്റ് മിക്സിങ്​ നടത്തുന്ന തൊഴിലാളികള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.