കോതമംഗലം: നഗരസഭയില്‍ വികസന മുരടിപ്പ് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കൗൺസിൽ ബഹിഷ്കരിച്ച് നഗരസഭക്ക് മുന്നില്‍ ധർണ നടത്തി. മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ അട്ടിമറിച്ചു. ഡംപിങ് യാർഡിൻെറ സ്ഥലമേറ്റെടുക്കുന്നതിന് 2.25 കോടി രൂപ സർക്കാറിൽ കെട്ടിെവച്ചിട്ടും രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കിയില്ല. മാലിന്യസംസ്കരണം താറുമാറായി. വയോമിത്രം പദ്ധതി നിലച്ചു. വഴിവിളക്കുകൾ കത്തുന്നില്ല. നഗരസഭയിലെ പ്രധാന റോഡുകൾക്കരികിൽ അനധികൃത നിർമാണം നിർബാധം നടക്കുന്നു തുടങ്ങിയ കാര്യങ്ങൾ പ്രതിപക്ഷം ആരോപിച്ചു. ധര്‍ണ പ്രതിപക്ഷ നേതാവ് എ.ജി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സിജു എബ്രാഹം അധ്യക്ഷത വഹിച്ചു. ഷമീര്‍ പനക്കല്‍, ഷിബു കുര്യാക്കോസ്, ഭാനുമതി രാജു, പ്രവീണ ഹരീഷ്, സിന്ധു ജിജോ, ലിസി പോള്‍, റിന്‍സ് റോയി എന്നിവര്‍ സംസാരിച്ചു. EM KMGM 5 UDF നഗരസഭക്ക് മുന്നിൽ പ്രതിപക്ഷ കൗൺസിലർമാർ നടത്തിയ ധര്‍ണ പ്രതിപക്ഷ നേതാവ് എ.ജി. ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.