തോമസ് ചാണ്ടി അനുസ്മരണം

ആലുവ: എൻ.സി.പി സംസ്ഥാന പ്രസിഡൻറും മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തോട് അനുബന്ധിച്ച് ആലുവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. എൻ.വൈ.സി ദേശീയ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്​തു. ബ്ലോക്ക് പ്രസിഡൻറ് കെ.എച്ച്. ഷംസുദ്ദീൻ അധ്യക്ഷതവഹിച്ചു. സേവാദൾ ജില്ല ചെയർമാൻ രാജു തോമസ്, എൻ.സി.പി ജില്ല സെക്രട്ടറി ശിവരാജ് കൊമ്പാറ, നിയോജകമണ്ഡലം ട്രഷറർ മുഹമ്മദാലി, അസീസ് മൂക്കിലാൻ, സുബിൻ ജോസഫ് എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡൻറ് സോമശേരൻ സ്വാഗതവും മനോജ് പട്ടാട് നന്ദിയും പറഞ്ഞു. ക്യാപ്ഷൻea yas4 ncp എൻ.സി.പി ആലുവ മണ്ഡലം കമ്മിറ്റി നടത്തിയ എൻ.വൈ.സി ദേശീയ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.