രഞ്​ജിത്​ ശ്രീനിവാസ​െൻറ കൊലപാതകം: നഗരസഭ കൗൺസിലറെ ഉൾ​െപ്പടെ ചോദ്യം ചെയ്യുന്നു

രഞ്​ജിത്​ ശ്രീനിവാസ​ൻെറ കൊലപാതകം: നഗരസഭ കൗൺസിലറെ ഉൾ​െപ്പടെ ചോദ്യം ചെയ്യുന്നു ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസ​ൻ കൊല്ലപ്പെട്ട സംഭവത്തിൽ എസ്​.ഡി.പി.ഐ നേതാക്കളടക്കം 30 ഓളം പേർ കസ്​റ്റഡിയിൽ ഉള്ളതായി സൂചന. 12 പേരടങ്ങുന്ന സംഘം കൊലപാതകം നടത്തിയതായാണ്​ സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന്​ വ്യക്തമാകുന്നത്​. എന്നാൽ, പ്രതികൾ ഒളിവിൽ പോയതോടെ ഇവരെക്കുറിച്ച വിവരങ്ങൾ ലഭ്യമാക്കുന്നതിനും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയത്തിലുമാണ്​ പൊലീസ്​ സംഘടനയുമായി ബന്ധമുള്ള പലരെയും​ ചോദ്യം ചെയ്യുന്നത്​. ആലപ്പുഴ നഗരസഭ എസ്​.ഡി.പി.ഐ കൗൺസിലർ സലിം മുല്ലാത്ത്​ ഉൾ​െപ്പടെയുള്ളവരെ പൊലീസ്​ കസ്​റ്റഡിയിൽ എടുത്തതായാണ്​ വിവരം. സംഭവത്തിൽ ഉൾപ്പെട്ടവരെന്ന്​ സംശയിക്കുന്നവ​െരയോ പ്രതികളുമായി ബന്ധമുള്ളതായി സൂചന ലഭിക്കുന്നവ​െരയോ ആണ്​ കസ്​റ്റഡിയിൽ എടുത്തതെന്നും ഇവരിൽ പലരെയും ചോദ്യം ചെയ്​ത്​ വിട്ടയച്ചതായും പൊലീസ്​ പറയുന്നു. പ്രതികളെന്ന്​ കരുതുന്നവരുടെ വിവരങ്ങൾ നൽകാൻ കഴിയുന്നവരെയും ​ചോദ്യം ചെയ്യുന്നുണ്ടെന്നും സംഭവത്തിൽ ഉൾപ്പെട്ടവരുടെ അറസ്​റ്റ്​ വൈകാതെ ഉണ്ടാകുമെന്നും പൊലീസ്​ കേന്ദ്രങ്ങൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.