ഹോസ്​റ്റലിലെ നിയന്ത്രണങ്ങൾ;  യു.സി കോളജിൽ വിദ്യാർഥിനികളുടെ രാത്രിസമരം

ആലുവ: ഹോസ്​റ്റലിലെ നിയന്ത്രണങ്ങൾക്കെതിരെ യു.സി കോളജിൽ വിദ്യാർഥിനികളുടെ രാത്രി സമരം. കോളജ് കവാടത്തിന് മുന്നിൽ ലേഡീസ് ഹോസ്​റ്റലിലെ മുഴുവൻ വിദ്യാർഥിനികളും കുത്തിയിരുന്നാണ് സമരം ചെയ്തത്. വിദ്യാർഥിനികളെ ഞായറാഴ്ച ദിവസങ്ങളിൽ പുറത്ത​ുവിടുന്നില്ല. ഹോസ്​റ്റലിൽ കയറേണ്ട സമയം ആൺകുട്ടികളുടേതും പെൺകുട്ടികളുടേതും രണ്ടുതരത്തിലാക്കുകയും ചെയ്തു. ഇത്തരം നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് പെൺകുട്ടികൾ സമരവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരാനാണ് വിദ്യാർഥിനികളുടെ തീരുമാനം. കോളജ് ലേഡീസ് ഹോസ്​റ്റൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.