കൊലപാതക രാഷ്​ട്രീയം നാടിനാപത്ത് -പന്ന്യന്‍ രവീന്ദ്രന്‍

പെരുമ്പാവൂര്‍: രാഷ്​ട്രീയ കൊലപാതകങ്ങള്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്നതും നാടിന് ആപത്തുമാണെന്ന് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. രാഷ്​ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യലല്ല, ആശയപരമായ സംവാദങ്ങള്‍ സൃഷ്​ടിക്കലാണ് ജനാധിപത്യത്തി​ൻെറ സൗന്ദര്യം. എസ്. ശിവശങ്കരപ്പിള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എസ്​.പി മെമ്മോറിയല്‍ അവാര്‍ഡ് സംവിധായകന്‍ വിനയന് സമ്മാനിച്ചു. എസ്.എസ്.പി മെമ്മോറിയല്‍ ട്രസ്​റ്റ്​ ചെയര്‍മാന്‍ കെ.കെ. അഷ്​റഫ് അധ്യക്ഷത വഹിച്ചു. ശിവശങ്കരപ്പിള്ളയുടെ മകള്‍ ഗീതാകൃഷ്ണന്‍ രചിച്ച ജീവചരിത്രം നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പ്രകാശനം ചെയ്തു. സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു ഏറ്റുവാങ്ങി. കെ.എന്‍. സുഗതന്‍, മുണ്ടക്കയം സദാനന്ദന്‍, ബാബുപോള്‍, എം.ടി. നിക്‌സണ്‍, എന്‍. അരുണ്‍, എസ്. ശ്രീകുമാരി, സി.വി. ശശി, എല്‍ദോ എബ്രഹാം, ശാരദ മോഹന്‍, ഗീത കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി കെ.പി. റെജിമോന്‍ സ്വാഗതവും അസി. സെക്രട്ടറി പി.കെ. രാജീവന്‍ നന്ദിയും പറഞ്ഞു. em pbvr 1 Pannyan Raveedran എസ്. ശിവശങ്കപിള്ള മെമ്മോറിയല്‍ അവാര്‍ഡ് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ ചലച്ചിത്ര സംവിധായകന്‍ വിനയന് സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.