കായലിൽ ചാടിയ യുവതിയെ മത്സ്യത്തൊഴിലാളി രക്ഷിച്ചു

മട്ടാഞ്ചേരി: തോപ്പുംപടി ഹാർബർ പാലത്തിൽനിന്ന് കായലിൽ ചാടിയ യുവതിക്ക് രക്ഷകനായി തമിഴ്നാട് സ്വദേശിയായ മത്സ്യത്തൊഴിലാളി. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ മരട് സ്വദേശിനിയായ 27 കാരി വീട്ടമ്മയാണ് കായലിൽ ചാടിയത്. കായലിൽ ഒഴുകി വരികയായിരുന്ന യുവതിയെ കണ്ട് തമിഴ്നാട് സ്വദേശിയായ അറുമുരുകൻ എന്ന മത്സ്യത്തൊഴിലാളി ബോട്ടുമായെത്തി വടം അരയിൽ കെട്ടി കായലിലേക്ക് ചാടി ഇവരെ രക്ഷപ്പെടുത്തുകയുമായിരുന്നു. പിന്നീട് തോപ്പുംപടി എസ്.ഐ സി.ആർ. സിങ്, കോസ്​റ്റൽ എസ്.ഐ ഗിൽബർട്ട് റാഫേൽ എന്നിവർ എത്തി യുവതിയെ കരുവേലിപ്പടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. യുവതി വെള്ളം കുടിച്ച് എന്നതൊഴിച്ചാൽ മറ്റൊരു പരിക്കുമില്ല. പൊലീസ് ബന്ധുക്കളെ വിവരമറിയിച്ചു. അതേസമയം വ്യാഴാഴ്ച രാത്രി കണ്ണങ്ങാട്ട് പാലത്തിൽനിന്ന് ചാടിയ യുവതിക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച വൈകീട്ട് വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.