ആരക്കുഴ-പാലക്കുഴ ശുദ്ധജല പദ്ധതി ഉദ്ഘാടനം ചെയ്തു

മൂവാറ്റുപുഴ: ശുദ്ധജലവിതരണം കാര്യക്ഷമമാക്കാൻ ആവശ്യമായ ബൃഹത് പദ്ധതികൾ നടപ്പാക്കുന്നതിന്​ സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെന്ന്​ ജലവിഭവമന്ത്രി റോഷി അഗസ്​റ്റിൻ പറഞ്ഞു. ആരക്കുഴ-പാലക്കുഴ പഞ്ചായത്തുകളിൽ ശുദ്ധജലം എത്തിക്കാനുള്ള സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാത്യു കുഴൽനാടൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻ ‍എം.എൽ.എമാരായ എൽദോ എബ്രഹാം, ജോസഫ് വാഴക്കൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ഉല്ലാസ് തോമസ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ജോസ് അഗസ്​റ്റിൻ, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ആലീസ് ഷാജു, പഞ്ചായത്ത് പ്രസിഡൻറുമാരായ ഓമന മോഹനൻ, കെ.എ. ജയ, ജി. ശ്രീകുമാർ, സാബു പൊതൂർ, ബിജു മുണ്ടപ്ലാക്കൽ എന്നിവർ സംസാരിച്ചു. ചിത്രം. ആരക്കുഴ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്​റ്റിൻ നിർവഹിക്കുന്നു EM Mvpa 8 Water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.