കിഴക്കമ്പലം-നെല്ലാട് റോഡ് അറ്റകുറ്റപ്പണി ആരംഭിച്ചു

കിഴക്കമ്പലം: പൊട്ടിപ്പൊളിഞ്ഞ് ശോച്യാവസ്ഥയിലായ കിഴക്കമ്പലം-നെല്ലാട് റോഡി​ൻെറ അറ്റകുറ്റപ്പണികള്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു. നെല്ലാട് ഭാഗത്ത് ഏറെ കുഴികളുള്ള ഭാഗം നികത്തുന്ന ജോലികളാണ് പ്രാരംഭ ഘട്ടത്തില്‍ നടക്കുന്നത്. റോഡി​ൻെറ ശോച്യാവസ്ഥ ചൂണ്ടികാട്ടി വാട്സ്ആപ് കൂട്ടായ്​മ കോടതിയെ സമീപിക്കുകയും കോടതി രൂക്ഷവിമര്‍ശനം നടത്തുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് റോഡി​ൻെറ അറ്റകുറ്റപ്പണി ആരംഭിച്ചത്. നിലവില്‍ റോഡില്‍ രൂപപ്പെട്ട കുഴികള്‍ അടച്ച് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും സുഗമമായി യാത്രചെയ്യുന്നതിനുള്ള സംവിധാനമാണ് പൊതുമരാമത്ത് വകുപ്പ് ചെയ്യുന്നത്. റോഡ് ഉന്നതനിലവാരത്തില്‍ ടാറിങ് നടത്തുന്നതുവരെ സമരം തുടരുമെന്ന്​ വാട്സ്ആപ് ഗ്രൂപ് ഭാരവാഹികള്‍ പറഞ്ഞു. പടം. അറ്റകുറ്റപ്പണികള്‍ ആരംഭിച്ച കിഴക്കമ്പലം-നെല്ലാട് റോഡ് (em palli 3 road)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.