ജോലിക്കിടെ പരിക്കേറ്റ ചുമട്ടുതൊഴിലാളികളുടെ കണക്ക്​ നൽകണമെന്ന്​ ഹൈകോടതി

കൊച്ചി: ജോലിക്കിടെ പരിക്കേറ്റ ചുമട്ടുതൊഴിലാളികളുടെ കണക്ക്​ തേടി ഹൈകോടതി. ചുമട്ടുതൊഴിലാളികൾ വർഷങ്ങൾ കഴിയുമ്പോൾ ആരോഗ്യപ്രശ്നമുള്ളവരായി മാറുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ്​ സംസ്ഥാന ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡിനോട്​ ജസ്​റ്റിസ്​ ദേവൻ രാമചന്ദ്രൻ കണക്ക്​ ആവശ്യപ്പെട്ടത്​. തൊഴിൽ തർക്കങ്ങൾ സംബന്ധിച്ച ഹരജികൾ പരിഗണിക്ക​െവയാണ്​ കോടതിയുടെ നടപടി. ചുമട്ടുതൊഴിലെടുക്കുന്നതിനിടെ ഭർത്താവിന് പരിക്കേറ്റെന്ന് വ്യക്തമാക്കി നിരവധി സ്ത്രീകളുടെ കത്തുകൾ ലഭിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങളിൽ നഷ്​ടപരിഹാരം ലഭിക്കാത്തതുമായി ബന്ധപ്പെട്ട കേസുകളും കോടതിയിലുണ്ട്​. തലച്ചുമട് അവസാനിപ്പിക്കേണ്ട കാലമായെന്ന് നേര​േത്ത മറ്റൊരു കേസിൽ പറഞ്ഞത്​ ചുമട്ടുതൊഴിലാളികളെ ഒഴിവാക്കാനല്ല, മേഖലയിൽ ആധുനീകരണം നടപ്പാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ്​. എന്നാൽ, ഇതുസംബന്ധിച്ച​ വ്യത്യസ്​ത അഭിപ്രായങ്ങളാണ്​ ഉയർന്നുവന്നത്​. ഈ സാഹചര്യത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും സിംഗിൾ ബെഞ്ച്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.