വാഹനാപകടത്തില്‍ ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡൻറിനും കുടുംബത്തിനും പരിക്ക്

കാഞ്ഞിരമറ്റം: വാഹനാപകടത്തിൽ ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡൻറ്​ ബിജു തോമസിനും കുടുംബത്തിനും പരിക്ക്​. ചൊവ്വാഴ്​ച രാത്രി 12ഓടെ ഇവരുടെ കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ്​ അപകടം. കൂട്ടിയിടിച്ച കാറിലെ നാലുപേർക്കും പരിക്കുണ്ട്​. ഇവരെ മെഡിക്കൽ ട്രസ്​റ്റ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജു തോമസ്​, ഭാര്യ ഷൈനി, ബന്ധു ക്ലെയിന്‍ കീച്ചേരി എന്നിവർ വെച്ചൂരിലെ മരണവീട്ടില്‍ പോയി മടങ്ങുന്ന വഴി അരയന്‍കാവ് സൻെറ്​ ജോര്‍ജ് ആശുപത്രിക്കു മുന്നിലാണ്​ അപകടമുണ്ടായത്. എതിര്‍ദിശയില്‍നിന്ന്​ വന്ന ഇന്നോവ കാര്‍ ബിജു തോമസും കുടുംബവും സഞ്ചരിച്ച സ്വിഫ്റ്റ് കാറില്‍ ഇടിക്കുകയായിരുന്നു. ഇരുവാഹനങ്ങളുടെയും മുന്‍വശം തകര്‍ന്നു. ബിജു തോമസിനെയും കുടുംബത്തിനെയും മെഡിക്കല്‍ ട്രസ്​റ്റ്​ ആശുപത്രിയില്‍ വിദഗ്ധ പരിശോധനക്കുശേഷം വിട്ടയച്ചു. EC-TPRA-1 Accident അരയന്‍കാവ് സൻെറ്​ ജോര്‍ജ് ക്ലിനിക്കിനു മുന്‍വശത്തുണ്ടായ അപകടത്തില്‍ തകര്‍ന്ന കാര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.