കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിച്ചു

ആലുവ: കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ അഗ്​നിശമന സേന രക്ഷിച്ചു. എടയപ്പുറം കുതിരപ്പറമ്പിൽ കെ.കെ. യൂസഫി​ൻെറ പറമ്പിലെ 40 അടി താഴ്ചയുള്ള കിണറ്റിലാണ് മൂന്ന് മാസം പ്രായമുള്ള ആട്ടിൻകുട്ടി വീണത്. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്നാണ് ആലുവയിൽനിന്ന് അഗ്​നിശമന സേന എത്തിയത്. ഫയർ ആൻഡ്​ റസ്ക്യൂ ഓഫിസർ സജാദ് വലയിലൂടെ ഇറങ്ങിയാണ് രക്ഷിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.